യുഎഇയിൽ ഇന്ന് 3,498 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,478 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നത്തെ പുതിയ 3,498 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 385,160 ആണ്.
ഇന്നത്തെ കണക്കനുസരിച്ച് 2,478 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 377,537 ആയി.
കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,198 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.യു എഇയിൽ നിലവിൽ 6,425 സജീവ കോവിഡ് കേസുകളാണുള്ളത്.