അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 3,005 പേർക്ക് രോഗബാധ / 5 കോവിഡ് മരണങ്ങൾ / 3,515 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 3,005 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3,515 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 5 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,005 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 375,535 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,515 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 366,567 ആയി.

യു എഇയിൽ നിലവിൽ 7,823 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,145 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

 

error: Content is protected !!