ആരോഗ്യം ഷാർജ

ഷാർജയിൽ ഭക്ഷ്യസ്ഥാപനങ്ങളിലെ വാക്സിൻ എടുക്കാത്ത തൊഴിലാളികൾ രണ്ടാഴ്ച കൂടുമ്പോൾ പി‌സി‌ആർ പരിശോധനക്ക് വിധേയമാകണം

ഷാർജയിലെ ഭക്ഷ്യ സ്ഥാപനങ്ങളിലെ വാക്സിൻ എടുക്കാത്ത തൊഴിലാളികൾ രണ്ടാഴ്ച കൂടുമ്പോൾ പിസിആർ കോവിഡ് പരിശോധന നടത്തണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

പൂർണ്ണമായും വാക്സിനേഷൻ നൽകിയ തൊഴിലാളികളെ ഈ ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

തൊഴിലാളികൾ വാക്സിൻ എടുത്തിട്ടുണ്ടോ അല്ലെങ്കിൽ അവരുടെ പക്കൽ നെഗറ്റീവ് പിസിആർ പരിശോധന ഫലമുണ്ടോ എന്ന് കാണിക്കുന്നതിന് ഭക്ഷണശാലകളിലും മറ്റ് സ്ഥാപനങ്ങളിലും സ്റ്റിക്കറുകൾ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

കോവിഡ് സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന സന്ദർശനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

മേശകൾ തമ്മിൽ ‌ കുറഞ്ഞത് രണ്ട് മീറ്റർ അകലത്തിലെങ്കിലും സ്ഥാപിക്കണം കൂടാതെ ഒരു മേശയിൽ‌ നാലിൽ‌ കൂടുതൽ‌ ആളുകളെ അനുവദിക്കില്ല.

error: Content is protected !!