അന്തർദേശീയം അബൂദാബി ആരോഗ്യം

പക്ഷിപ്പനി : എസ്റ്റോണിയ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികളുടെയും , മുട്ടകളുടെയും ഇറക്കുമതിക്ക് യുഎഇ യിൽ താത്കാലിക നിരോധനം

എസ്റ്റോണിയ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികുഞ്ഞുങ്ങൾ, വിരിയിക്കുന്ന മുട്ടകളടക്കമുള്ള പക്ഷികളുടെയും , മുട്ടകളുടെയും ഇറക്കുമതിക്ക് യുഎഇ യിൽ താത്കാലിക നിരോധനം ഏർപ്പെടുത്തിയതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

നിരോധനത്തിനുള്ള കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും റൊമാനിയയിലും എസ്റ്റോണിയയിലും പക്ഷിപ്പനി കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

error: Content is protected !!