ദുബായ്

ദുബായ് സർക്കാർ ഘടനയിൽ നിരവധി മാറ്റങ്ങൾക്ക് അംഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ്

ഇന്ന് ചൊവ്വാഴ്ച നടന്ന ദുബായ് കൗൺസിൽ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എമിറേറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളുടെ രൂപരേഖ നൽകി.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്, ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് എന്നിവർ പങ്കെടുത്ത ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ദുബായ് സർക്കാരിലെ നിരവധി പ്രമേയങ്ങൾക്കും ഘടനാപരമായ മാറ്റങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി.

എമിറേറ്റിന്റെ വ്യാപാര വിനിമയത്തിനായി 1.2 ട്രില്യൺ ദിർഹത്തിൽ നിന്ന് 2 ട്രില്യൺ ആയി ഉയർത്താനുള്ള പഞ്ചവത്സര പദ്ധതിക്കും ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകി.പുതിയ ഗവൺമെന്റ് കൂടുതൽ വഴക്കമുള്ളതും കാര്യക്ഷമവും പുതിയ മാറ്റങ്ങളെ നേരിടാനും എമിറേറ്റുകളെ വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറാക്കുകയും ചെയ്യും.

ലോകമെമ്പാടുമുള്ള 400 ലധികം നഗരങ്ങളുമായി ഷിപ്പിംഗ്, എയർ ലിങ്കുകൾ ഉൾപ്പെടുന്ന ദുബായിയുടെ പുതിയ അന്താരാഷ്ട്ര വ്യാപാര ഭൂപടം ഷെയ്ഖ് മുഹമ്മദ് അംഗീകരിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിൽ എമിറേറ്റിന്റെ പങ്ക് ഉറപ്പിക്കാൻ നെറ്റ്‌വർക്ക് വിപുലീകരിക്കുകയും 200 പുതിയ നഗരങ്ങൾ ചേർക്കുകയും വേണമെന്നും ഞങ്ങൾ ലോകത്തിലെതന്നെ പ്രധാന വിമാനത്താവളവും പ്രധാന തുറമുഖവുമാവാനുള്ള ദൃഢ നിശ്ചയത്തിലാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

error: Content is protected !!