അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 15 കോവിഡ് മരണങ്ങൾ / 2,721 പുതിയ കോവിഡ് കേസുകൾ കൂടി

യുഎഇയിൽ ഇന്ന് 2,721 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,666 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,721 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 396,771 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 1,666 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 396,771 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,253 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 11,520  സജീവ കോവിഡ് കേസുകളാണുള്ളത്.

225,159 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!