അജ്‌മാൻ ആരോഗ്യം

അജ്മാനിൽ ഇന്ന് മുതൽ ചില സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഴ്ചതോറുമുള്ള കോവിഡ് പരിശോധന നിർബന്ധമാക്കുന്നു

ചില സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് എല്ലാ ആഴ്ചയും അജ്മാനിൽ നിർബന്ധിത പിസിആർ കോവിഡ് പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് അജ്മാനിലെ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ ടീം അറിയിച്ചു. ഇന്ന് മാർച്ച് 2 ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.

റെസ്റ്റോറന്റുകളിലെയും, കഫേകളിലെയും, സൂപ്പർമാർക്കറ്റുകളിലെയും, സ്പോർട്സ് ഹാളുകളിലെയും, ലേഡീസ് & ജെന്റ്സ് സലൂണുകളിലെയും, ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകളിലെയും, ഭക്ഷണവും,ഭക്ഷണ ഡെലിവറി കമ്പനികളിലെയും, കാർ വാഷിംഗ് കമ്പനികളിലെയും ജീവനക്കാർക്കായിരിക്കും ആഴ്ചതോറുമുള്ള കോവിഡ് പരിശോധന നടത്തേണ്ടത്. ഇവർ ഫോണുകളിൽ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ അൽഹോസ്ൻ ഇൻസ്റ്റാൾ ചെയ്തിരിക്കണം.

കോവിഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ജീവനക്കാരെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

error: Content is protected !!