ഇന്ത്യ ദുബായ്

സൗജന്യഹോട്ടൽ താമസം, സൗജന്യ അധിക ബാഗേജ് ഓഫറുമായി വീണ്ടും എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് എമിറേറ്റ്സ് എയർലൈൻസ് ‌സൗജന്യമായി രണ്ട് രാത്രി ഹോട്ടൽ താമസവും 10 കിലോഗ്രാം വരെ അധിക ബാഗേജ് അലവൻസ്, പ്രത്യേക വിമാന നിരക്കുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽ നിന്നും മാർച്ച് 15 മുതൽ ജൂൺ 30 വരെയുള്ള യാത്രകൾക്കായി മാർച്ച് 8 മുതൽ 28 വരെ ദുബായിലേക്ക് റിട്ടേൺ എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ ഒരു രാത്രി സൗജന്യമായി താമസിക്കാനാകും.

ഇതെ കാലയളവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ബിസിനസ്സ് ക്ലാസ് & ഫസ്റ്റ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തുന്ന ദിവസം മുതൽ രണ്ട് രാത്രികൾ സൗജന്യമായി ആസ്വദിക്കാനാകും.

കൂടാതെ, ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് 10 കിലോഗ്രാം അധിക ബാഗേജ് അലവൻസും എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ യാത്രക്കാർക്കും കോവിഡ് -19 കവറിനൊപ്പം ഫ്ലെക്സിബിൾ ബുക്കിംഗ് ഓപ്ഷനുകളും സൗജന്യ മൾട്ടി-റിസ്ക് ട്രാവൽ ഇൻഷുറൻസും എയർലൈൻ വാഗ്ദാനം ചെയ്യുന്നു.

error: Content is protected !!