അന്തർദേശീയം

ഇസ്രയേലിൽ മതപരമായ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു

At least 48 people have been killed in a stampede during a religious celebration in Israel

വടക്കന്‍ ഇസ്രയേലിൽ മൊറോണില്‍ തിക്കിലും തിരക്കിലും പെട്ട് 48 പേര്‍ മരിച്ചു. ജൂത മതവിശ്വാസികളുടെ മതപരമായ ആഘോഷത്തിനിടെയാണ് അപകടം.

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഇസ്രയേലില്‍ നടന്ന ഏറ്റവും വലിയ ആഘോഷമാണ് ഇത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇവിടെ അടച്ചിട്ടിരിക്കുകയായിരുന്നു.

തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ഒത്തു ചേരുന്ന റാബി ഷിമോണ്‍ ബാര്‍ യോചായിയുടെ ശവകുടീരത്തിനരികിലാണ് അപകടമുണ്ടായത്. വിശ്വാസികള്‍ ഇവിടെ തടിച്ചു കൂടിയതാണ് അപകടത്തിന് കാരണമായത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി അടിയന്തര സേവനങ്ങള്‍ക്ക് ആറോളം ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

error: Content is protected !!