അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

തറാവീഹ് നിസ്കാരത്തിനായി പോകുമ്പോൾ വാഹനങ്ങൾ ഓഫാക്കാതെ പോകരുത് ; മുന്നറിയിപ്പുമായി യു എ ഇ പോലീസ്

വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ തറാവീഹ് നമസ്കാരത്തിനായി പോകുമ്പോൾ വാഹനങ്ങളുടെ എഞ്ചിനുകൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകരുതെന്ന് പോലീസ് താമസക്കാരോട് ആവശ്യപ്പെട്ടു. കാരണം ഈ സാഹചര്യത്തിൽ വാഹനങ്ങൾ മോഷ്ടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

പളളിയിലേക്കായി വരുന്നവർ തങ്ങളുടെ കാർ എഞ്ചിനുകൾ ഓഫ് ചെയ്യാതെ പോകുന്ന പ്രവണത പലതവണയായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എഞ്ചിൻ ഓഫാക്കാതെ അബുദാബിയിലെ ഒരു പലചരക്ക് കടയ്ക്ക് സമീപം ഒരു വാഹനം പാർക്ക് ചെയ്ത് ചില സാധനങ്ങൾ വാങ്ങുകയും .തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ വാഹനം കാണാതായതായ സംഭവവും പോലീസ് ഓർമ്മപ്പെടുത്തി.

കൂടാതെ, മോഷണത്തിനുള്ള സാധ്യതയും , ഓഫാക്കാതെ പോകുന്ന വാഹനങ്ങൾ നല്ല വേനൽക്കാലത്താണെങ്കിൽ തീ പിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!