ആരോഗ്യം ദുബായ്

അനിയന്ത്രിത തിരക്കും ആരോഗ്യസുരക്ഷാ ലംഘനവും ; ദുബായിൽ 3 ഷോപ്പുകൾ കൂടി അടച്ചു

കോവിഡ് -19 മുൻകരുതൽ നടപടികൾ പാലിക്കാത്തതിന്റെ പേരിൽ അൽ റിഗ്ഗയിലെ ഒരു ഷിഷ കഫെ, അൽ കറാമയിലെ ഒരു ലോൺഡ്രി (അലക്കുശാല) സൂക് അൽ കബീറിലെ ഒരു സലൂൺ എന്നീ വാണിജ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

അനിയന്ത്രിത തിരക്ക് കാരണമാണ് ഷിഷ കഫേയും സലൂണും അടപ്പിച്ചത് . ആരോഗ്യവും വ്യക്തിഗത ശുചിത്വ നടപടികളും ലംഘിച്ചതിനാണ് ലോൺഡ്രി അടപ്പിച്ചതെന്ന് പൗര സമിതി അറിയിച്ചു.

കൂടാതെ മുനിസിപ്പൽ ഇൻസ്പെക്ടർമാർ നടത്തിയ ഏറ്റവും പുതിയ പരിശോധനയിൽ 32 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 2,442 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് കോവിഡ് നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!