ഷാർജ

ഷാർജയിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപ്പിടുത്തം ; ആളപായമില്ല

ഷാർജ കിംഗ് ഫൈസൽ സ്ട്രീറ്റിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിൽ തീപ്പിടുത്തമുണ്ടായി. ഇന്ന് ഞായറാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.

ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ എത്തി ആളപായമില്ലാതെ താമസക്കാരെ ഒഴിപ്പിച്ചു.

അപ്പാർട്ട്‌മെന്റിനെ അകത്തു നിന്ന് വിഭജിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ സൈറ്റ് ഫോറൻസിക് ലബോറട്ടറിക്ക് കൈമാറി.

error: Content is protected !!