ആരോഗ്യം ഇന്ത്യ

ഡൽഹിയിൽ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ ; അരവിന്ദ് കെജ്‌രിവാള്‍

Free vaccine for all 18-year-olds in Delhi

ഡൽഹിയിൽ സർക്കാർ സെന്ററുകളിൽ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു . ഇതിനായി 1.34 കോടി ഡോസ് വാക്സിൻ വാങ്ങാനും സർക്കാർ തീരുമാനിച്ചു. മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്.

ഇന്ന് നടന്ന ഓൺലൈൻ പത്രസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാൾ വാക്സിനേഷനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം നടത്തിയത്. വാക്സിൻ വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും അതിവേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

error: Content is protected !!