കേരളം

പാലക്കാട് ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

പാലക്കാട് ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് തച്ചമ്ബാറയിലാണ് സംഭവം. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറി പൂര്‍ണമായും കത്തിനശിച്ചു. ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തത് വന്‍ ദുരന്തം ഒഴിവാക്കി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

ഗ്യാസ് ചോര്‍ച്ച സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ തുടരുന്നുവെന്ന് അഗ്നിശമനസേന വ്യക്തമാക്കി. പ്രദേശ വാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ പാതയില്‍ തച്ചമ്ബാറക്കു സമീപത്ത് നിന്നും കോങ്ങാട് വഴി വാഹനങ്ങളെ വഴി തിരിച്ചു വിടുന്നുണ്ട്. മംഗലാപുരത്ത് നിന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.

error: Content is protected !!