ഷാർജ

ഷാർജയിൽ ഗഫൂർക്കാസ് തട്ടുകട ”കത്തലടക്കൽ” സംഘടിപ്പിക്കുന്നു.

മലബാറിലെങ്ങും പ്രശസ്തമായ പ്രഭാത ഭക്ഷണ രീതിയായ ”കത്തലടക്കൽ” എന്നതിന്റെ ഒരു യു എ ഇ മാതൃക ഷാർജ മുവൈലയിലുള്ള ഗഫൂർക്കാസ് തട്ടുകട ഈ വരുന്ന ഏപ്രിൽ 9 വെള്ളിയാഴ്ച്ച ഒരുക്കുകയാണ്.

പൊറോട്ട, പുട്ട്, ഇഡ്ഡലി, അപ്പം, ദോശ, മസാലദോശ, നെയ്യ് റോസ്റ്റ്, ഇടിയപ്പം, പത്തിരി, ഒറോട്ടി, ചപ്പാത്തി, ഉപ്പ്മാവ്, ഗോതമ്പ് ദോശ, ഗോതമ്പ് പുട്ട്, ചിക്കൻ ഫ്രൈ, ചിക്കൻ കറി, ബീഫ് കറി, ഫിഷ് കറി, കടലക്കറി, മുട്ടറോസ്റ്റ്, ചെറുപയർ കറി, ഗ്രീൻ പീസ് മസാല, മസാല കറി, മിക്സ് വെജ്, ബാജി തുടങ്ങീ ഇരുപതിലധികം പ്രഭാത ഭക്ഷണങ്ങൾ ഒരുക്കി കൊണ്ട് രാവിലെ 6 മുതൽ രാവിലെ 10 മണിവരെ നീണ്ടു നിൽക്കുന്ന അൺ ലിമിറ്റഡ് പ്രാതലിന് രജിസ്‌ട്രേഷൻ ഒന്നും കൂടാതെ തന്നെ ആർക്കും കടന്ന് ചെല്ലാം. ഈ അൺ ലിമിറ്റഡ് കത്തലടക്കലിന് വെറും 7 ദിർഹം മാത്രമാണ് ഈടാക്കുന്നത്. എത്രത്തോളം കഴിക്കുന്നതിലും വിരോധമില്ലെന്നാണ് ഈ കത്തലടക്കലിന്റെ പ്രത്യേകത. 10 മണിക്ക് തന്നെ ഈ കത്തലടക്കൽ അവസാനിക്കുന്നതാണ്. പാർസൽ അനുവദിക്കുന്നതല്ലെന്ന് ഗഫൂർക്കാ തട്ടുകട മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 06 5442244, 00971503568606, 00971544404056 എന്നീ നമ്പറിൽ വിളിക്കാവുന്നതാണ്

error: Content is protected !!