ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്ക്കും വിലക്ക് ബാധകമാണ്.വ്യാഴാഴ്ച 23 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 17 എണ്ണം ഇന്ത്യയിൽ നിന്ന് എത്തിയവരിൽ നിന്നും ആയിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ന്യൂസീലന്‍ഡിലേക്ക് വരുന്നവരിൽ കൂടുതലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നും കൂടുതലും ഇന്ത്യയില്‍ നിന്നും വരുന്നവർക്കുമാണെന്നുമാണ് റിപ്പോർട്ടുകൾ