ഇന്ത്യ ദുബായ്

32 വർഷം ദുബായ് മൃഗശാലപാലകനായി സേവനമനുഷ്ഠിച്ച പുതുച്ചേരി സ്വദേശി ആർ. ദേവദാസ് കോവിഡ് ബാധിച്ച് മരണപ്പെട്ടു

2017 വരെ 32 വർഷമായി ദുബായ് മൃഗശാലയിൽ വലിയ പൂച്ചകളെയും മറ്റ് വന്യമൃഗങ്ങളെയും വളർത്തിയ ഒരു ഇന്ത്യൻ സൂക്കീപ്പർ ആർ. ദേവദാസ് പുതുച്ചേരിയിൽ വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ടു.

ഇന്ത്യൻ യൂണിയൻ ടെറിട്ടറി ഓഫ് പുതുച്ചേരിയിൽ നിന്നുള്ള ആർ. ദേവദാസ് കുറച്ചു നാളായി തന്റെ ജന്മനാട്ടിൽ കോവിഡ് ബാധിതനായി കഴിയുകയായിരുന്നു. നിർഭാഗ്യവശാൽ അസുഖം ശ്വാസകോശത്തെ ബാധിച്ചതിനാലും ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതിനാലും പിതാവ് മരണപ്പെടുകയായിരുന്നെന്ന് ഏക മകൻ മധൻ  പറഞ്ഞു.

താനും അമ്മ സെന്തമറായിയും കോവിഡ് രോഗബാധിതരാണെന്നും സ്വയം നിരീക്ഷണത്തിലാണെന്നും 23 കാരനായ ഗെയിം ഡിസൈനിംഗ് വിദ്യാർത്ഥി മധൻ പറഞ്ഞു.

GN_DevaDoss_003-1617343613442

ദുബായിലെ വന്യജീവി വിദഗ്ധൻ ഡോ. റെസ ഖാൻ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുകയും തന്റെ മുൻ ജീവനക്കാരന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.താൻ കണ്ട ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളും ദുബായ് മൃഗശാലയിലെ ഏറ്റവും വിശ്വസ്തനായ സൂക്കീപ്പർമാരിൽ ഒരാളുമായിരുന്നു ദേവദാസ് എന്ന്  ഡോ. റെസ ഖാൻ പറഞ്ഞു.

error: Content is protected !!