കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമാക്കും.
മാസ്ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കും. ബുധനാഴ്ച ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.കൂടുതല്‍ സെക്ട്രറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാഴ്ച ക്വാറന്റീന് തുടരും.കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ നല്ല സാധ്യതയുണ്ട്.
കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. വാക്സിനേഷന് ഊര്‍ജ്ജിതമാക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ കൊവിഡ് പ്രതിരോധത്തിന് സജ്ജമാക്കും.