ദുബായ്

കുഞ്ഞിന്റെ ജനനം പടക്കം പൊട്ടിച്ച് ആഘോഷിച്ചു ; അടുത്തുള്ള കാറുകൾക്കും വീടുകൾക്കും വൻ നഷ്ടമുണ്ടാക്കിയ അറബ് യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

കുഞ്ഞിന്റെ ജനനം പടക്കം പൊട്ടിച്ച് ആഘോഷിച്ച അറബ് യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷത്തിൽ അയൽവാസികളുടെ സ്വത്തിന് കാര്യമായ നാശനഷ്ടമുണ്ടായി.ആഘോഷത്തിൽ വീടിനടുത്തുള്ള അഞ്ച് കാറുകൾ കത്തുകയും ആറ് വീടുകളുടെ മുൻഭാഗങ്ങൾ ഉൾപ്പെടെ അയൽവാസികളിൽ ചിലർക്ക് ആഘോഷത്തിൽ ഭൗതിക നഷ്ടമുണ്ടാക്കുകയും ചെയ്തു.

ഊദ് അൽ മുത്തീന പ്രദേശത്ത് പടക്കം പൊട്ടുന്നതായി റിപ്പോർട്ട് കിട്ടിയതിനെതുടർന്ന് ആംബുലൻസിനെയും സിവിൽ ഡിഫൻസ് സർവീസുകളെയും ഉടൻ പ്രദേശത്തേക്ക് പറഞ്ഞയച്ചതിനാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുൽ ഹലീം അൽ ഹാഷിമി പറഞ്ഞു. പടക്കങ്ങൾ ഉപയോഗിക്കുന്നതിലെ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, അവരുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിൽ ഏർപ്പെട്ട യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

error: Content is protected !!