Info

നാഗ്പൂരിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് പേർ മരിച്ചു

നാഗ്പൂർ നഗരത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല്​ പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിയിലുണ്ടായിരുന്ന 27 രോഗികളെ മറ്റ്​ സ്ഥലങ്ങളിലേക്ക്​ മാറ്റി. രോഗികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌​ ഇപ്പോ​ഴൊന്നും പറയാനാവില്ലെന്നും ആശുപത്രിയിലുള്ള എല്ലാവരേയും ഒഴിപ്പിച്ചെന്നും പൊലീസ്​ അറിയിച്ചു.

നാല്​ മൃതദേഹങ്ങള്‍ കണ്ടെടുത്താതായി ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്​. രണ്ട്​ പേരുടെ നില ഗുരുതരമായി തുടരുകയാണ്​. 30 കോവിഡ്​ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ്​ ആശുപത്രിയിലുള്ളത്​. ഇതില്‍ 15 എണ്ണം ഐ.സി.യു ബെഡുകളാണ്​​. ഐ.സി.യുവിലെ എ.സിയില്‍ നിന്നാണ്​ തീപടര്‍ന്നതെന്നാണ് സൂചന.

error: Content is protected !!