അബൂദാബി ആരോഗ്യം റമദാൻ സ്പെഷ്യൽ

അബുദാബിയിൽ റെസ്റ്റോറന്റുകളിൽ റമദാൻ മാസത്തിൽ ഭക്ഷണം വിളമ്പുമ്പോൾ കർട്ടൺ മറകൾ വേണ്ടെന്ന് അതോറിറ്റി

അബുദാബി എമിറേറ്റിലെ റെസ്റ്റോറന്റുകളിലും ഹോട്ടൽ സ്ഥാപനങ്ങളിലും റമദാൻ മാസത്തിൽ ഭക്ഷണം വിളമ്പുമ്പോൾ കർട്ടൺ മറകൾ വേണ്ടെന്ന് അബുദാബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പ് അറിയിച്ചു

എല്ലാ റെസ്റ്റോറന്റുകൾക്കും ടൂറിസ്റ്റ്, ഹോട്ടൽ സ്ഥാപനങ്ങൾക്കും പകൽ സമയത്ത് അവരുടെ കാറ്ററിംഗ് സേവനം നൽകുന്നതിന് റമദാൻ മാസത്തിൽ ഭക്ഷണം വിളമ്പുമ്പോൾ കർട്ടൺ മറകളോ പാർട്ടീഷനുകളോ സ്ഥാപിക്കേണ്ടതില്ലെന്ന് അബുദാബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പ് പുതിയ സർക്കുലറിൽ വ്യക്‌തമാക്കി.

മുൻകാലങ്ങളിൽ വിശുദ്ധ റമദാൻ മാസത്തിൽ എല്ലാ ഭക്ഷണശാലകളും പൊതു കാഴ്ചയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ജാലകങ്ങൾ മൂടുകയോ അല്ലെങ്കിൽ സ്‌ക്രീനുകൾ പരിസരത്ത് സ്ഥാപിക്കുകയോ ചെയ്യുമായിരുന്നു. റമദാൻ നോമ്പുകാലത്ത് കാറ്ററിംഗുമായി ബന്ധപ്പെട്ട് ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങളുടെ നിലവിലുള്ള രീതികളുമായി യോജിക്കുന്നതിനാണ് തീരുമാനം ഭേദഗതി ചെയ്തതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ അപ്‌ഡേറ്റ് ചെയ്ത സർക്കുലറിൽ വകുപ്പ് വ്യക്തമാക്കി.

error: Content is protected !!