ഷാർജ

കേരള പ്രവാസി കോ-ഓപറേറ്റീവ് സർവീസിന്റെ വെബ്സൈറ്റ് ലോഞ്ചിങ് സംഘടിപ്പിക്കുന്നു

പ്രവാസി പുനരധിവാസം എന്ന ലക്ഷ്യത്തിനായി ജാതി മത വർഗ്ഗ വർണ്ണ ലിംഗ കക്ഷി രാഷ്ട്രീയത്തിന് അതീതമായി മലയാളികളായ പ്രവാസികളും മുൻ പ്രവാസികളും ഒരുമിക്കുന്ന കേരള പ്രവാസി കോ-ഓപറേറ്റീവ് സർവീസ് (KPCS) ന്‍റെ വെബ്സൈറ്റ് ലോഞ്ചിങ് 2021 ഏപ്രിൽ10 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷാർജ എക്സ്പോ സെന്‍ററില്‍ വച്ച് നടക്കുകയാണ്.

കെ.പി.സി. എസ്. ഗ്ലോബൽ ചെയർമാൻ ശ്രീ. ഫഹദ് നോർത്ത്, കെ പി സി എസ് ഗ്ലോബൽ പ്രസിഡണ്ട് ശ്രീ. അഷ്റഫ് താമരശ്ശേരി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് Dr. ഇ. പി. ജോൺസൺ, കെ.പി.സി. എസ്. യു.എ.ഇ.നാഷണൽ കമ്മിറ്റിയുടെയും എല്ലാ എമിറേറ്റ്സുകളുടെയും ഭാരവാഹികളും, യു.എ.ഇ.യിലെ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുന്നു. സുതാര്യമായ പ്രവാസി പുനരധിവാസത്തിനു വേണ്ടി പന്ത്രണ്ടോളം രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പ്രവാസികളാണ് കെ.പി.സി. എസില്‍ കൈകോര്‍ത്തിട്ടുള്ളത്. പ്രവാസികള്‍ കാത്തിരിക്കുന്ന കെ.പി.സി. എസിന്‍റെ വെബ്സൈറ്റ് ലോഞ്ചിങ് ചടങ്ങുകളില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള വര്‍ക്ക് പങ്കാളികളാകുവാന്‍ KPCS ഫൌണ്ടേഷൻ എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവായി തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്‌.

error: Content is protected !!