ദുബായ്

100 മില്യൺ മീൽസ് പദ്ധതിയിൽ E C H ന്റെ പങ്കാളിത്തത്തെതുടർന്ന് മറ്റ് പ്രമുഖരും സംഭാവനകൾ നൽകുന്നു

100 മില്യൺ മീൽസ് പദ്ധതിയിൽ E C H ന്റെ പങ്കാളിത്തത്തെതുടർന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവാസി വ്യവസായിയും ബെസ്റ്റ് ഓട്ടോ പാർട്സ് ഉടമയുമായ കെ വി ആർ കുഞ്ഞിരാമൻ നായർ ഒരു ലക്ഷം ദിർഹം സംഭാവന നൽകി.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നൂറ് മില്യൺ മീൽസ് പദ്ധതിക്ക് പിന്തുണയുമായി യു.എ.ഇ ലെ വ്യവസായ പ്രമുഖനും ബെസ്ററ് ഓട്ടോ പാർട്സ് ഗ്രൂപ്പ് ഉടമയുമായ കെ.വി.ആർ കുഞ്ഞിരാമൻ നായർ ഒരു ലക്ഷം ദിർഹം 100 മില്യൺ മീൽസ് പദ്ധതിയിയിലേക്ക് സംഭാവനയായി നൽകി.

യു.എ.ഇ ലെ മുതിർന്ന അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായാ അഡ്വ ഹാഷിക് തൈക്കണ്ടിയുടെ അധ്യക്ഷതയിൽ ദുബായ് ഖിസൈസ് അൽ തവാർ സെന്ററിലെ E C Hൽ നടന്ന ചടങ്ങിൽ ദുബായ് സർക്കാരിന് കീഴിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോസ്ഥരായ തലാൽ മുഹമ്മദ് നൂർ ഉബൈദ്,അലി തുഐബ്‌ അബ്ദുല്ല ഉമൈർ , ആഹ്മെദ് സയീദ് അലി സയീദ് അലി ,എന്നിവരുടെ സാന്നിധ്യത്തിൽ കെ.പി കുഞ്ഞിരാമൻ നായർ ചെക്ക് നൂറു മില്യൺ മീൽസ് പദ്ധതിയുടെ പ്രയോജകരായ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യറ്റിവിസിന് കൈമാറി നിർവഹിച്ചു ,സാധാരണക്കാരായ പ്രവാസികൾക്കിടയിൽ നേരത്തെ നൂറ് മില്യൺ മീൽസ് പദ്ധതിയുടെ അവബോധ വീഡിയോയുമായി E C H രംഗത്തെത്തിയിരുന്നു.

പത്ത് കോടി നിർധനർക്ക് ഭക്ഷണപ്പൊതി എത്തിക്കുന്ന യു.എ.ഇ യുടെ ജീവകാരുണ്യ യത്നത്തിന് പിന്തുണയുമായി രംഗത്ത് വന്ന കെ.പി കുഞ്ഞിരാമൻ നായരുടെ പ്രവർത്തനത്തെ ഇ.സി.എച്ഛ് സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി യോഗത്തിൽ അഭിനന്ദിച്ചു .

error: Content is protected !!