ഷാർജ

ഷാർജയിൽ വൈദ്യുതി, വാട്ടർ ബിൽ പേയ്മെന്റുകൾ അടക്കാനുള്ള സമയപരിധി നീട്ടും ; ആശ്വാസവാർത്തയുമായി സേവ

കോവിഡ് സാഹചര്യം മൂലം കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവാ) പ്രത്യേക സഹായ ആശ്വാസം പ്രഖ്യാപിച്ചു.

1,000 ദിർഹത്തിൽ കൂടാത്ത ബില്ലുകൾക്ക് ഒരു മാസത്തേക്കും 1,000 ദിർഹത്തിൽ കൂടുതലുള്ള ബില്ലുകൾക്ക് 15 ദിവസവും പിഴയില്ലാതെ യൂട്ടിലിറ്റി ബിൽ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതായി സേവാ ബുധനാഴ്ച പ്രഖ്യാപിച്ചു. നേരത്തെ, പിഴ ഈടാക്കാതെ പേയ്‌മെന്റുകൾ നടത്തുന്നതിന് ഏഴ് ദിവസത്തെ ഗ്രേസ് പിരീഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായാണ് ഈ തീരുമാനം വരുന്നതെന്നും പിഴയില്ലാതെ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാമെന്നും സബ്സ്ക്രൈബർ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹമീദ് തഹർ അൽ ഹജ്ജ് പറഞ്ഞു.

ബിൽ മൂല്യം 1,000 ദിർഹത്തിൽ കവിയാത്ത സാഹചര്യത്തിൽ ഇൻവോയ്സ് നൽകിയ തീയതി മുതൽ ഒരു മാസത്തേക്ക് പിഴയില്ലാതെ പേയ്‌മെന്റ് അനുവദിക്കും. അതിനുശേഷവും പണമടയ്ക്കാത്ത സാഹചര്യത്തിൽ, 25 ദിർഹം ലേറ്റ് പേയ്‌മെന്റ് പിഴ ഈടാക്കും. എന്നിരുന്നാലും, ബാക്കി തുക 300 ദിർഹത്തിൽ കവിയുന്നില്ലെങ്കിൽ പിഴയൊന്നും ഈടാക്കില്ല. കസ്റ്റമർ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ അൽ അസ്‌കർ വിശദീകരിച്ചു.

error: Content is protected !!