ആരോഗ്യം ഷാർജ

റമദാനിൽ ഇസ്ലാം മതക്കാരല്ലാത്തവർക്ക് ഭക്ഷണം വിൽക്കാനുള്ള പെർമിറ്റിനായുള്ള അപേക്ഷ ഷാർജയിലെ റെസ്റ്റോറന്റുകളിൽ നിന്നും സ്വീകരിച്ചുതുടങ്ങിയതായി ഷാർജ മുനിസിപ്പാലിറ്റി

ഈ വർഷം റമദാനിൽ പകൽ സമയത്ത് ഇസ്ലാം മതക്കാരല്ലാത്തവർക്ക് ഭക്ഷണം വിൽക്കാനുള്ള പെർമിറ്റിനായി ഷാർജയിലെ റെസ്റ്റോറന്റുകളിൽ നിന്നും അപേക്ഷ സ്വീകരിച്ചുതുടങ്ങിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾക്ക് അനുസൃതമായി വിശുദ്ധ റമദാൻ മാസത്തിൽ സ്ഥാപനങ്ങൾക്ക് അവരുടെ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ മേശകളിൽ ഭക്ഷണം പ്രദർശിപ്പിക്കാൻ പെർമിറ്റ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു.

error: Content is protected !!