അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ റെസ്റ്റോറന്റ്, കഫെകളിൽ കോവിഡ് നിയമങ്ങൾ പാലിക്കാത്തവരോട് പുറത്തുപോകാൻ ആവശ്യപ്പെടാം

കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത റെസ്റ്റോറന്റ്, കഫെ ഉപഭോക്താക്കളോട് പുറത്തുപോകാൻ ആവശ്യപ്പെടാമെന്ന് യുഎഇയിലെ അധികാരികൾ പറഞ്ഞു.

റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച അപ്‌ഡേറ്റ് ചെയ്ത കോവിഡ് സുരക്ഷാ നിയമങ്ങൾ അനുസരിച്ച് കോവിഡ് നിയമങ്ങൾ പാലിക്കാത്ത ഉപഭോക്താക്കൾ ഭക്ഷണത്തിനായി മുൻ‌കൂർ പണമടച്ചിട്ടുണ്ടെങ്കിൽ ഭക്ഷണശാല മാനേജുമെന്റുകൾ ആ തുക തിരികെ നൽകേണ്ടതില്ല.

റെസ്റ്റോറന്റ്, കഫെകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഉപഭോക്താക്കളെ കാത്തിരിപ്പ് സ്ഥലങ്ങളിൽ നിൽക്കാനും അനുവാദമില്ല

ഉപഭോക്താക്കൾ വാഷ്‌റൂമിൽ പോകുമ്പോൾ ഉൾപ്പെടെ ഭക്ഷണശാലകൾക്കുള്ളിൽ മാസ്‌ക് ധരിക്കേണ്ടതാണ്. ഒരു മേശയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് മാത്രമാണ് മാസ്കുകൾ നീക്കംചെയ്യാൻ അനുവദിക്കുന്ന ഒരേയൊരു സമയം.

റെസ്റ്റോറന്റുകളിലും കഫേകകളിലും രണ്ട് മീറ്റർ അകലത്തിലാണ് മേശകൾ സജ്ജമാക്കേണ്ടത്. കുടുംബാംഗങ്ങളൊഴികെ നാലിലധികം ആളുകൾ ഒരു മേശയിൽ ഇരിക്കരുത്.

error: Content is protected !!