അബൂദാബി

യു എ ഇയിൽ പോലീസ് പട്രോളിംഗിന് മുന്നിൽ അപകടകരമായി സ്റ്റണ്ടിങ്ങ് നടത്തിയ യുവാവ് അറസ്റ്റിലായി

പോലീസ് പട്രോളിംഗിന് മുന്നിൽ നാല് ചക്ര മോട്ടോർ സൈക്കിളുമായി അപകടകരമായി സ്റ്റണ്ടിങ്ങ് നടത്തിയ യുവാവിനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിരുന്നു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അതോറിറ്റി ഫേസ്ബുക്കിൽ കുറിച്ചു. ഇയാൾക്ക് നിയമനടപടി നേരിടേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.

അബുദാബി പോലീസിന്റെ പട്രോളിംഗ് എമിറേറ്റിലുടനീളം ജനങ്ങളെ സംരക്ഷിക്കുന്നതിനും നിയമം നടപ്പാക്കുന്നതിനും എല്ലായ്പ്പോഴും ലഭ്യമാണെന്നും നിയമങ്ങളെ എല്ലാവരേയും ബഹുമാനിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. മോട്ടോർ സൈക്കിൾ അപകടങ്ങൾ പലപ്പോഴും മരണമോ കഠിനമായ പരിക്കുകളോ ഉണ്ടാക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ് കാരണം നിരവധി യാത്രക്കാർക്ക് ശല്യവും അപകടങ്ങളും സൃഷ്ടിക്കുന്നു.

തങ്ങളുടെ മക്കളെ സംരക്ഷിക്കാനും നിയമം അനുസരിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ശ്രദ്ധാപൂർവ്വം ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാനും മാതാപിതാക്കളോട് പോലീസ് അഭ്യർത്ഥിച്ചു.

error: Content is protected !!