അബൂദാബി ആരോഗ്യം യാത്ര

പൂർണമായും വാക്സിനേഷൻ നടത്തിയ പൗരന്മാർക്കും താമസക്കാർക്കുമുള്ള പുതുക്കിയ യാത്രാ നടപടിക്രമങ്ങളുമായി അബുദാബി

പൂർണമായും വാക്സിനേഷൻ നടത്തിയ യു എ ഇയിലെ പൗരന്മാർക്കും താമസക്കാർക്കും പുതുക്കിയ യാത്രാ നടപടിക്രമങ്ങൾക്ക് ഇന്ന് 2021 മെയ് 3 തിങ്കളാഴ്ച മുതൽ അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിഅംഗീകാരം നൽകി.

പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് ഹരിത രാജ്യങ്ങളിൽ നിന്ന് വരുന്ന പൂർണമായും വാക്സിനേഷൻ നടത്തിയ യാത്രക്കാർക്ക് ക്വാറൻ്റൈൻ ആവശ്യമില്ല, എന്നാൽ എത്തിച്ചേർന്ന് ആറാം ദിവസം പിസിആർ പരിശോധന നടത്തണം.

എന്നാൽ ഹരിത രാജ്യങ്ങളിൽ പെടാത്ത മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ പൂർണമായും വാക്സിനേഷൻ നടത്തിയവരായാലും യാത്രക്കാർ രാജ്യത്ത് എത്തുമ്പോൾ പിസിആർ പരിശോധന നടത്തണം, പിന്നാലെ അഞ്ച് ദിവസത്തേക്ക് ക്വാറന്റൈൻ വേണം. നാലാം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തണം.

കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും രണ്ടാമത്തെ വാക്സിൻ ഡോസ് ലഭിച്ച യുഎഇ പൗരന്മാർക്കും അബുദാബി എമിറേറ്റിലെ താമസക്കാർക്കും പ്രോട്ടോക്കോൾ ബാധകമാണ്.

കൂടാതെ വാക്സിനേഷൻ എടുക്കാത്ത പൗരന്മാരും ഹരിത രാജ്യങ്ങളിൽ നിന്ന് വരുന്ന അബുദാബി താമസക്കാരും ക്വാറന്റൈൻ ഇല്ലാതെ ഒരു പിസിആർ ടെസ്റ്റ് എടുക്കണം. തുടർന്ന് 6 , 12 ദിവസങ്ങളിൽ മറ്റ് രണ്ട് പിസിആർ ടെസ്റ്റുകളും നടത്തണം. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ എത്തിച്ചേരുമ്പോൾ നിർബന്ധമായും ഒരു പി‌സി‌ആർ‌ പരിശോധന നടത്തണം. 10 ദിവസത്തേക്ക് ക്വാറന്റൈനും, എട്ടാം ദിവസം മറ്റൊരു പി‌സി‌ആർ പരിശോധനയും ആവശ്യമാണ്.

error: Content is protected !!