അബൂദാബി ദുബായ്

ബി. ആർ ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും യുഎഇയിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശം.

എൻ എം സി ഹെൽത്ത് സ്ഥാപകൻ ബി. ആർ ഷെട്ടിയുടെ കുടുംബാംഗങ്ങൾ,  ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകൾ തൽക്കാലത്തേക്ക് മരവിപ്പിക്കാനും ട്രാൻസ്ഫർ അടക്കമുള്ള ഇടപാടുകൾ ഒന്നും തന്നെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും യുഎഇയുടെ സെൻട്രൽ ബാങ്ക് മറ്റുള്ള ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

നിലവിലെ സാഹചര്യത്തിൽ വിവിധ ബാങ്കുകൾക്ക് ബി ആർ ഷെട്ടി കൊടുക്കാൻ ഉണ്ടെന്ന് പറയപ്പെടുന്ന വലിയ തുകയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇയിലെ സെൻട്രൽ ബാങ്ക് ഇങ്ങനെയൊരു നിർദേശം നൽകിയിരിക്കുന്നത്.

ബി. ആർ ഷെട്ടി ഇടപെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അതിന്മേലും ഇത്തരം നടപടികൾ ബാധകമായിരിക്കും.

ഗൾഫ് ന്യൂസിന്റെ ഒരു എക്സ്ക്ലൂസീവ് റിപ്പോർട്ടിലാണ് ഇന്ന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

error: Content is protected !!