ആരോഗ്യം ദുബായ്

കോവിഡ്19 ; ദുബായിൽ നയ്ഫ്, അൽ റാസ് മേഖലകളിലെ 24 മണിക്കൂർ യാത്ര വിലക്ക് അവസാനിപ്പിച്ചു 

കോവിഡ് വൈറസ് ബാധയെത്തുടർന്ന് ദുബായിയിലെ നയ്ഫ്, അൽ റാസ്‌ മേഖലകളിൽ ഏർപ്പെടുത്തിയ 24 മണിക്കൂർ യാത്ര വിലക്ക് അവസാനിപ്പിക്കുന്നു. ദുബായ് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ആണ് തീരുമാനം. ഈ പ്രദേശങ്ങളിലെ പൊതുസഞ്ചാരം രാവിലെ 6.00 നും രാത്രി 10.00 നും ഇടയിൽ സാധാരണ എന്ന നിലയിലാകും, കൂടാതെ മറ്റ് എമിറേറ്റുകളെപ്പോലെ രാത്രി 10.00 നും രാവിലെ 6.00 നും ഇടയിൽ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൂ.

കഴിഞ്ഞ 2 ദിവസമായി പുതിയ കോവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് മാനേജ്മെന്റിന്റെ തീരുമാനം. അതേ സമയം ആളുകൾ കൃത്യമായ സാമൂഹിക അകലവും, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് കർശനമായ നിർദ്ദേശമുണ്ട്.

error: Content is protected !!