അബൂദാബി ആരോഗ്യം

കോവിഡ് -19 ; വേഗത്തിലുള്ള പരിശോധന, ചികിത്സ എന്നിവ വികസിപ്പിക്കാനായി 58 പഠനങ്ങൾ നടത്താനൊരുങ്ങി യു. എ. ഇ 

ലോകമെമ്പാടും കോവിഡ് വൈറസ് ബാധ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട 58 പഠനങ്ങൾ നടത്താനൊരുങ്ങുകയാണ്. യുഎഇ അഡ്വാൻസ്ഡ് സയൻസ് സെക്ടർ(A.S.S).

കോവിഡ് -19 ന്റെ സ്വഭാവം മനസിലാക്കുന്നതിനും നൂതന സാങ്കേതിക ചികിത്സകൾ വികസിപ്പിക്കുന്നതിനും ഡയഗ്നോസ്റ്റിക് ഉപകരണങ്ങളും മെഡിക്കൽ ഉപകരണങ്ങളും വികസിപ്പിക്കുന്നതിനായി പഠനങ്ങൾ നടക്കുമെന്ന്  എ. എസ്. എസ് വക്താവ് ഡോ. അലാവി അൽ ശൈഖ് അറിയിച്ചു.

കോവിഡിനെതിരായ കൃത്യമായ വാക്സിനുകൾ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, ഇത്തരം പഠനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണ്ണായകമാകുമെന്നാണ് കരുതുന്നത്.രാജ്യത്തെ വിവിധ സർവകലാ ശാലകളിലെ അധ്യാപകകരുടെയും, വിദ്യാർഥികളുടെയും കൂട്ടായ്മയോടെയാണ് ഈ പഠനം നടത്തുക. മൃഗങ്ങളിൽ നിന്നുള്ള രോഗവ്യാപന സാധ്യതയെക്കുറിച്ചും ഗവേഷകർ പഠനം നടത്തുന്നുണ്ട്. ഇതും നിലവിലെ സാഹചര്യത്തിൽ നിർണ്ണായകമാണ്.

error: Content is protected !!