ആരോഗ്യം ഇന്ത്യ കേരളം

കോവിഡ് ; ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്മ തെറാപ്പി ചികിത്സ വിജയം.

കോവിഡ് ചികിത്സയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായ് പ്ലാസ്മ തെറാപ്പിക്ക് വിധേയനായ വ്യക്തിക്ക് രോഗം ഭേദമായി. രോഗബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗിക്ക് സാകേതിലെ മാക്സ് ആശുപത്രിയിലാണ് വിജയകരമായി ചികിത്സ പൂർത്തിയാക്കിയത്. കോവിഡ് ബാധയ്ക്ക് പുറമെ ശ്വാസ കോശ സംബന്ധമായ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചതിന് പുറമെ ആരോഗ്യ നില ഗുരുതരമായ ഇദ്ദേഹത്തിന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നില നിർത്തിയിരുന്നത്. തുടര്‍ന്നാണ് ഇദ്ദേഹത്തിൽ പ്ലാസ്മ തെറാപ്പി പരീക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്.

error: Content is protected !!