fbpx
കേരളം

മടങ്ങി വരുന്ന പ്രവാസികളിൽ വരുമാനം കുറഞ്ഞവരുടെ വിമാനയാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു ; മുഖ്യമന്ത്രി പിണറായി വിജയൻ

മടങ്ങി വരുന്ന പ്രവാസികളിൽ വരുമാനം ഇല്ലാത്തവരുടേയും വരുമാനം കുറഞ്ഞവരുടേയും വിമാനയാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വളരെ ചെറിയ വരുമാനം ഉള്ളവർ, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവർ, ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവർ, പാര്‍ട് ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികൾ, ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവർ എന്നിവർക്ക് തിരിച്ചു വന്നേ പറ്റൂ. ഇവരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാണ് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.

നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കാൻ നോർക്ക ആരംഭിച്ച ഹെൽപ്ഡെസ്ക്കിൽ ഇതുവരെ 2.02 ലക്ഷത്തോളം പേര്‍ റജിസ്റ്റര്‍ ചെയ്തുവെന്ന്  വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി  വ്യക്തമാക്കി.

error: Content is protected !!