അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 490 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. / 112 പേർ രോഗമുക്തി നേടി /  6 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു / ഇതുവരെ മൊത്തം രോഗബാധിതർ10,839  #BREAKINGNEWS

യുഎഇ യിൽ ഇന്ന്  (ഏപ്രിൽ 27 – തിങ്കൾ ) 490പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

6 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു

ഇന്നത്തെ പുതിയ 490 കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 10,839 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 112  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 2,090 ആയി.

ഇന്ന് സ്ഥിരീകരിച്ച 6 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 82 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!