അന്തർദേശീയം

അമേരിക്കയിൽ കോവിഡ് ബാധിതരെ ചികിത്സിച്ചിരുന്ന ഡോക്ടർ ആത്മഹത്യ ചെയ്തു. 

അമേരിക്കയിൽ കോവിഡ് ബാധിതരെ ചികിൽത്സിച്ചതിനെത്തുടർന്ന് രോഗബാധിതയായ ഡോക്ടർ ആത്മഹത്യ ചെയ്തു. ന്യൂ യോർക്കിലെ പ്രീസ്‌ബൈറ്റേറിയന്‍ അലെന്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ  കോവിഡ് രോഗബാധിതരെ ചികിത്സിച്ചിരുന്ന ഡോ. ലോറെന ബ്രീനാണ് കോവിഡ് വ്യാപനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. 49 വയസ്സായിരുന്നു.

കോവിഡ് ബാധിതയായതിനെത്തുടർന്ന് ഡോക്ടറെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടക്കി അയച്ചിരുന്നു. പിന്നീട് വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയെത്തിയെങ്കിലും രോഗികളെ ചികിത്സിക്കാൻ അധികൃതർ അനുവദിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

error: Content is protected !!