ആരോഗ്യം ദുബായ്

കോവിഡ് 19 ; വിലക്കുകൾ ലംഘിച്ചതിന് ദുബായിയിൽ 52, 069 പേർക്കെതിരെ പിഴ ചുമത്തി

കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ലംഘിച്ചതിന് ദുബായിയിൽ ഇതുവരെ പിഴ ഏർപ്പെടുത്തിയത് 52, 069 പേർക്ക്.
വീടുകളിൽ തുടരാനുള്ള വിലക്ക് ലംഘിച്ചതിന് 38, 702 പേർക്ക് പിഴ ഈടാക്കിയിട്ടിട്ടുണ്ട്.
മാസ്‌ക്കുകൾ ധരിക്കാത്തതിന് 10, 286 പേർക്കെതിരെയും, ഒരു വാഹനത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള 3 പേരിലധികം യാത്ര ചെയ്തതിന് 3, 696 പേർക്കെതിരെയും പിഴ ഈടാക്കി.

യാത്ര വിലക്ക് ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർക്ക് പോലീസ് നോൺ – എമർജെൻസ് നമ്പരായ 901 വഴിയും, സ്മാർട്ട് ഫോണുകളിലെ police eye സർവീസ് വഴിയും പരാതികൾ രേഖപ്പെടുത്താവുന്നതാണ്.

error: Content is protected !!