അബൂദാബി ആരോഗ്യം

അബുദാബിയിൽ തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകിയ വ്യാപാര സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും രോഗപരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എ.ഡി.ഡി.ഇ.ഡി 

അബുദാബിയിൽ കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട അൽ ഐയ്ൻ, അൽ ദഫ്‌റ  അബുദാബി മേഖലകളിലുള്ള കൊമേർഷ്യൽ സെന്ററുകൾക്കും, ഷോപ്പിംഗ് മാളുകൾക്കും താൽക്കാലിക പ്രവർത്തനാനുമതി നൽകിയിരിക്കുകയാണ്. എന്നാൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുൻപ് മുഴുവൻ ജീവനക്കാർക്കും രോഗപരിശോധന നടത്തി, വൈറസ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് ഡെവലപ്മെന്റ് (ADDED) ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സർക്കുലർ കൊമേർഷ്യൽ സെന്ററുകളുടെയും, ഷോപ്പിംഗ് മാളുകളുടെയും മാനേജർമാർക്ക് അയച്ചു നൽകി.  എല്ലാ സ്ഥാപനങ്ങൾക്ക് മുന്നിലും തെർമൽ സ്കാനിംഗ് ക്യാമറകൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതുവഴി രോഗ ലക്ഷണങ്ങളുള്ളവർ ഉള്ളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തി തടയാനാകും.

View image on Twitter

error: Content is protected !!