അന്തർദേശീയം ആരോഗ്യം

ശാരീരിക സമ്പര്‍ക്കം കുറക്കാൻ ഡിജിറ്റല്‍ കറന്‍സി പെയ്‌മെന്റുകള്‍ പരീക്ഷിക്കാൻ ചൈന

അടുത്ത ആഴ്ചമുതല്‍ നാല് പ്രധാന നഗരങ്ങളില്‍ ചൈന ഡിജിറ്റല്‍ കറന്‍സി പെയ്‌മെന്റുകള്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഇ-ആര്‍എംബിയുടെ വികസനം വേഗത്തിലാക്കിയിരിക്കുന്നു.

ഷെന്‍ഷെന്‍, സുഷൗ, ചെങ്ഡു, ദക്ഷിണ ബെയ്ജിങ്, ഒളിമ്പിക്‌സിനായി ആതിഥേയത്വം വഹിച്ച പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനകം ഡിജിറ്റല്‍ കറന്‍സി പരീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. മെയ് മുതല്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനസേവകര്‍ക്കും മെയ് മുതല്‍ ഡിജിറ്റല്‍ കറന്‍സിയിലായിരിക്കും ശമ്പളം ലഭിക്കുകയെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ‌ലഭിക്കുന്ന ജനപ്രീതി നേരിട്ടുള്ള പണമിടപാടുകള്‍ കുറച്ചുകൊണ്ടുവരുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 സമയത്ത് ആളുകള്‍ തമ്മിലുള്ള ശാരീരിക സമ്പര്‍ക്കം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

error: Content is protected !!