അബൂദാബി ഇന്ത്യ കേരളം

അബുദാബിയിലെ ഇന്ത്യൻ എംബസി മെയ് 1 മുതൽ ഭാഗികമായി അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കും.

അബുദാബിയിലെ ഇന്ത്യൻ എംബസി ഭാഗികമായി അറ്റസ്റ്റേഷൻ സേവനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മുതൽ ഉച്ചവരെ കോൺസുലർ സേവനങ്ങൾ ഐവിഎസ് ഇന്റർനാഷണൽ വഴി ആരംഭിക്കും.

അപ്പോയ്മെന്റ് ഫിക്സ് ചെയ്യുന്നതിനും സാമൂഹിക അകലം പാലിക്കാൻ‌ സഹായിക്കുന്നതിനും വേണ്ടി വ്യക്തികൾക്ക് ivsglobalabudhabi@gmail.com എന്ന ഐഡിയിലേക്ക് ഇമെയിൽ അയക്കാം

അടിയന്തിര സാഹചര്യങ്ങളിൽ വേണ്ടി വന്നാൽ , ഒരാൾക്ക് cons.abudhabi@mea.gov.in എന്ന വിലാസത്തിൽ എംബസിക്ക് എഴുതാം.

അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് IVS Global Services, Abu Dhabi University building, seventh floor, Sheikh Al Nahyan Camp Area, behind Paragon Hotel Apartment, Muroor Road. എന്നിവിടങ്ങളിലേക്ക് പോകാം.

കൂടാതെ, പാസ്‌പോർട്ടുകൾ കാലാവധി കഴിഞ്ഞതോ മെയ് 31 നകം കാലാവധി കഴിയുന്നതോ ആയ ആപ്ലിക്കേഷനുകൾ മാത്രമേ എംബസി പ്രോസസ്സ് ചെയ്യുന്നുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി

error: Content is protected !!