അന്തർദേശീയം ടെക്നോളജി

സാമൂഹിക അകലം പാലിക്കാന്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍ സംവിധാനവുമായി ആസ്‌ട്രേലിയ.

 

കൊവിഡ് 19 പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിനിമാ പ്രദര്‍ശനത്തിന് സാമൂഹിക അകലം പാലിക്കാന്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍ സംവിധാനവുമായി ആസ്‌ട്രേലിയ.
1960 കളില്‍ നിലവിലുണ്ടായിരുന്ന സംവിധാനത്തെ തിരിച്ചുവിളിക്കാനൊരുങ്ങുകയാണ് രാജ്യം.കൊവിഡ് 19 പോലെ മറ്റ് വൈറസ് രോഗങ്ങള്‍ ഭാവിയിലുമുണ്ടായേക്കാമെന്ന നിരീക്ഷത്തിലാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ സംവിധാനം മടക്കിക്കൊണ്ടുവരാന്‍ ആസ്‌ട്രേലിയ ആലോചിക്കുന്നത്.
ഒരു ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയും സ്വന്തം കാറിലിരുന്നു ആളുകള്‍ക്ക് സിനിമ കാണാനും സാധിക്കുന്നതാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ സംവിധാനം.രാജ്യത്ത് ആദ്യം ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന ക്വീന്‍സ് ലാന്‍ഡിലെ പോപ്പുലര്‍ യടാല ഡ്രൈവ് ഇന്‍ തിയേറ്റര്‍ വെള്ളിയാഴ്ച തുറക്കും. എന്നാല്‍ മൊത്തം ശേഷിയുടെ പകുതി ആളുകളെ മാത്രമെ അനുവദിക്കൂ.

error: Content is protected !!