അന്തർദേശീയം ആരോഗ്യം

മൊറോക്കോയിൽ മുന്നൂറോളം തടവുകാർക്ക് കോവിഡ് ബാധയേറ്റു

മൊറോക്കോയിലെ ജയിലുകളിൽ മുന്നൂറോളം തടവുകാർക്ക് കോവിഡ് ബാധയേറ്റുവെന്ന് റിപ്പോർട്ട് രാജ്യത്തെ 73 ജയിലുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം കോവിഡ് കേസുകൾ കണ്ടെത്തിയത്. 1,700 ടെസ്റ്റുകളാണ് മൊറോക്കോയിലെ ജയിലുകളിൽ ഇതുവരെ നടത്തിയത്.80,000ത്തോളം തടവുകാരാണ് മൊറോക്കോയിലെ ജയിലിലുള്ളത്.

അതേസമയം 4,252 പേർക്കാണ് മൊറോക്കോയിൽ കോവിഡ് സ്ഥിരീകരിച്ചത്. 165 പേർ മരിച്ചു . 778 പേരാണ് രോഗം ഭേദമായി ഹോസ്പിറ്റൽ വിട്ടത് . കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മേയ് 20 വരെയാണ് ഇവിടെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

error: Content is protected !!