അന്തർദേശീയം

കോവിഡ് മുക്തനായ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയെത്തേടി സന്തോഷവാർത്ത ; ബോറിസ് ജോണ്‍സണും പ്രതിശ്രുതവധുവിനും ആണ്‍കുഞ്ഞ് പിറന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ പ്രതിശ്രുത വധു കാരിസൈമണ്ട്‌സ് ആണ്‍കുഞ്ഞിനെ പ്രസവിച്ചു.

ലണ്ടന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ ആരോഗ്യവാനായ ഒരു കുഞ്ഞ് ജനിച്ചതായി ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവും അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ശേഷം ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.മൂന്നാഴ്ചത്തെ ചികിത്സയ്ക്കുശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണില്‍ ജനങ്ങളോട് ക്ഷമ കാണിക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി.

error: Content is protected !!