കേരളം ചരമം ദുബായ്

കൊല്ലം ചടയമംഗലം ഇളംപഴന്നൂര്‍ സ്വദേശി ദുബായില്‍ മരണപ്പെട്ടു

കൊല്ലം ചടയമംഗലം ഇളംപഴന്നൂര്‍ സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. 36 വയസായിരുന്നു. വര്‍ഷങ്ങളായി ഇദ്ദേഹം ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തിന്റെ മരണം ദുബായിലെ ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. ഈമാസം 12 മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകിയാണ് രതീഷ് മരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സതേടിയ രതീഷ് ഈമാസം 12 മുതല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.

error: Content is protected !!