ആരോഗ്യം ദുബായ് ഷാർജ

കോവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഷാർജ , ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മറ്റികൾ സംയുക്തമായി പ്രവർത്തനം തുടരുന്നു

ദുബായ് : കഴിഞ്ഞ 40 ദിവസങ്ങളായി ഇൻകാസ് ഷാർജ , ദുബായ് കമ്മറ്റികളുടെ പ്രവർത്തകരും നേതാക്കളും തിരക്കിലാണ് , ആവശ്യക്കാർക്ക് ഭക്ഷണ കിറ്റുകൾ നൽകിയും , ആംബുലൻസ് , വൈദ്യ സഹായങ്ങൾ ഏർപ്പാടാക്കിയും , മരുന്നുകൾ നൽകിയും പ്രവർത്തനം മുന്നോട്ട് പോകുന്നു , ഇൻകാസ് സെൻട്രൽ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് മുഴുവൻ പ്രവർത്തനവും , റംസാൻ ആയതുകൊണ്ട് ഇഫ്താർ കിറ്റുകൾ വീട്ടിലെത്തിക്കുന്ന ജോലിയും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നുവെന്ന് ഇൻകാസ് സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് ശ്രീ രവീന്ദ്രൻ , ജനറൽ സെക്രട്ടറി ശ്രീ പുന്നക്കൻ മുഹമ്മദലി എന്നിവർ അറിയിച്ചു , ഷാർജയിൽ പ്രസിഡന്റ് വൈ എ റഹീമിന്റെയും നേതൃത്വത്തിൽ ആണ് പ്രവർത്തനം , ദുബായിൽ സ്റ്റേറ്റ് പ്രസിഡന്റ് നദീർ കാപ്പാടിന്റെയും ചീഫ് കോഓർഡിനേറ്റർ മുനീർ കുമ്പളയുടെയും നേതൃത്വത്തിൽ ആണ് പ്രവർത്തനം മുന്നോട്ട് പോകുന്നത് , എല്ലാ ജില്ലാ കമ്മറ്റികളെയും ഒരു കുടക്കീഴിൽ അണിനിരത്തി വളരെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കോൺഗ്രസ് സംഘടനയായ ഇൻകാസ് യുഎ യിൽ നടത്തുന്നത് ! ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചും ഇവർ ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിച്ചു നൽകുന്നു !

error: Content is protected !!