അന്തർദേശീയം ഇന്ത്യ കേരളം ദുബായ്

ഇന്ത്യൻ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരണം

ഏപ്രിൽ 23 ന് ഉണ്ടായ ഇന്ത്യൻ വ്യവസായി ജോയ് അരക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.

ദുബായിലെ ബിസിനസ് ബേയിലെ ഒരു കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് ദുബായ് പോലീസ് സ്ഥിരീകരിച്ചത്

ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് വ്യാഴാഴ്ച ഒരാൾ വീഴുന്നതായി ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളാൽ ആണ് ബിസിനസുകാരൻ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട് പോലീസ് പറഞ്ഞു.

അന്തിമഘട്ട അനുമതിയും പ്രതീക്ഷിച്ചു കൊണ്ട് മൃതദേഹം ചാർട്ടേർഡ് ഫ്ലൈറ്റിൽ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. കുടുംബവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അന്തിമഅനുമതി ലഭിച്ചാൽ ബാംഗ്ലൂരിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റ് വരികയും ദുബായിൽ നിന്ന് മൃതദേഹവും കുടുംബത്തെയും കൊണ്ടുപോകുകയും ചെയ്യും.

error: Content is protected !!