ദുബായ് യാത്ര

വ്യാഴാഴ്ച മുതൽ കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകളുടെയും, സർവ്വീസ്‌ പ്രൊവൈഡർ ‌സെന്ററുകളുടെയും പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ആർ‌ടി‌എ

ഉം അൽ റമൗൾ , ദെയ് ര , അൽ ബർഷ, എന്നിവിടങ്ങളിലായി 3 കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകളും അതുപോലെ 19 സർവീസ് പ്രൊവൈഡർ ‌സെന്ററുകളും 2020 ഏപ്രിൽ 30 വ്യാഴം മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു

പ്രവർത്തനസമയം രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ആയിരിക്കും.

ഉപപോക്താക്കൾക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി ഹീറ്റ് സെൻസറുകൾ സ്ഥാപിക്കാനും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്

അൽ ഷിരാവി, കാർസ് ദെയ് ര, സ്പീഡ് ഫിറ്റ്, തസ്ജീൽ (ഡിസ്കവറി ഗാർഡൻസ്, ഇന്റർനാഷണൽ സിറ്റി, അൽ തവാർ) സെന്ററുകളും ഓട്ടോപ്രോ (സത്വ, മാൻ‌കൂൾ) സെന്ററുകൾ ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനം പുനരാരംഭിക്കുന്നതായിരിക്കില്ല.

error: Content is protected !!