അന്തർദേശീയം

പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ചൈന എന്തും ചെയ്യുമെന്ന് ട്രംപ് 

അടുത്ത വർഷം നടക്കുന്ന യു. എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ചൈന എന്തും ചെയ്യുമെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇത്തരമൊരു പ്രസ്താവന.

അതേ സമയം ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനനുകൂലമായ അഭിപ്രായ സർവേകളെയും ട്രംപ് തള്ളിപ്പറഞ്ഞിരിക്കുകയാണ്. യു.എസിലെ ജനങ്ങൾ സ്മാർട്ടാണെന്നും, തികച്ചും അയോഗ്യനായ ഒരാളെ അവർ പ്രസിഡന്റ് ആക്കില്ലെന്നുമാണ് ട്രംപിന്റെ അവകാശവാദം.

error: Content is protected !!