അന്തർദേശീയം ആരോഗ്യം

വാഷിങ്ടൻ ; 500 എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു

എയർപോർട്ടുകൾ സെക്യൂരിറ്റി ചെക്ക് നടത്തുന്ന ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ വകുപ്പിലെ 500 ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായും 5 പേർ ഇതിനകം മരിച്ചതായും അധികൃതർ അറിയിച്ചു.

കോവിഡ് ബാധിച്ച ടിഎസ്എ ഡിപ്പാർട്ട്മെന്റിലെ 40 ശതമാനം പേരും ന്യൂയോർക്ക് മേഖലയിൽ നിന്നുള്ള എയർപോർട്ടുകളിൽ ജോലി ചെയ്യുന്നവരാണ്.

ന്യൂയോർക്ക് ജോൺ എഫ് കെന്നഡി എയർപോർട്ടിലെ 105 ഉം , ന്യൂജഴ്സി ലിബർട്ടി ഇന്റർനാഷനൽ എയർപോർട്ടിലെ 56 ടിഎസ്എ ജീവനക്കാരും ഇതിൽപ്പെടും.

error: Content is protected !!