അബൂദാബി ചരമം

അബ്ദുൽ കരീം ഹാജി തിരുവത്ര അബുദാബിയിൽ നിര്യാതനായി

അബുദാബിയിലെ വ്യവസായ പ്രമുഖനും, നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമായ അബ്ദുൽ കരീം ഹാജി തിരുവത്ര( 68) അബുദാബിയിൽ നിര്യാതനായി. ഭാര്യ: സുബൈദ, മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് ജലീൽ, അബ്ദുൽ ഗഫൂർ സഹോദരങ്ങൾ : മൊയ്‌തീൻ കുഞ്ഞി ഹാജി, അബ്ദുൽ റസാഖ്, ബീഫാത്തിമ, ഖദീജ, പരേതയായ നഫീസ അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി അബുദാബി ബനിയാസ് ഖബർ സ്ഥാനിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റിംഗ് സെക്രട്ടറിയും, അബുദാബി സുന്നി സെൻ്റർ ട്രഷറററും, അബുദാബി KMCC മുൻ പ്രസിഡണ്ടുമായി പ്രവർത്തിച്ചിട്ടുണ്ട്.

error: Content is protected !!