അന്തർദേശീയം ഇന്ത്യ

കൊവിഡ് 19 ; മുകേഷ് അംബാനി തന്റെ ശമ്പളം മുഴുവനും വേണ്ടെന്നു വെക്കുന്നു ; ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറക്കുന്നു,

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച് റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസും. ഓയില്‍-ഗ്യാസ് വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം വരെ വെട്ടിക്കുറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റിലയന്‍സ് ചെയര്‍ പേഴ്‌സണായ മുകേഷ് അംബാനി തന്റെ ശമ്പളം മുഴുവനും വേണ്ടെന്നു വെച്ചിരിക്കുകയുമാണ്.

റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം വാര്‍ഷിക വരുമാനം 15 ലക്ഷത്തിനു മേലെയുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 10 ശതമാനമാണ് വെട്ടിക്കുറയ്ക്കുക. ഒപ്പം സീനിയര്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളത്തിന്റെ 30 ശതമാനം മുതല്‍ 50 ശതമാനം വരെ വെട്ടിക്കുറയ്ക്കും. 15 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനത്തില്‍ കുറവുള്ളവരുടെ ശമ്പളത്തില്‍ കുറവു വരില്ല.

error: Content is protected !!